- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിൻ മഹാപാത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബലിയാ നായക്കിനെ കോടതി നേരിട്ടു ചോദ്യം ചെയ്തു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
വിചാരണയിൽ നടന്ന സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുന്ന 16 വായ് മൊഴിതെളിവുകളുടെയും 22 രേഖാമൂലമുള്ള തെളിവുകളുടെയും തെളിവിൽ സ്വീകരിച്ച 7 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതിയെ ചോദ്യം ചെയ്തത്. ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളിൽ കഴിയുന്ന പ്രതിയെ ഹാജരാക്കാൻ കോടതി ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടുത്തരവ് നൽകിയിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതിയെ ചോദ്യം ചെയ്തത്.
ഒഡീഷ നയാഗർഹ് ജില്ലയിൽ ഗോലഗോള ഖണ്ഡുഗ്വാൺ സ്വദേശി അച്യൂത് നായക് മകൻ ബിലിയനായക് (26) ആണ് വിചാരണ നേരിട്ടത്. പ്രതി ഒളിവിൽ പോകുമെന്ന് നിരീക്ഷിച്ച് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലിട്ട് വിചാരണ ചെയ്യാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. പ്രതിക്ക് ജാമ്യം നിരസിച്ച് കൽതുറുങ്കിലിട്ടാണ് പ്രതിയെ വിചാരണ ചെയ്തത്.
ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്