- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലരാമപുരത്തെ മതപഠനശാലയിലെ പെൺകുട്ടിയുടെ മരണം; പ്രതി ഹാഷിം ഖാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ആറുമാസം മുമ്പ് പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം. പി. ഷിബുവാണ് മെയ് 30 ന് അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് ഉള്ള പ്രേരണ സംബന്ധിച്ച് ചോദിച്ചറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൂത്തറ പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
അതേ സമയം മെയ് 13 നു നടന്ന മരണത്തിന് 6 മാസം മുമ്പ് പീഡനം നടന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മെയ് 13 നാണ് പെൺകുട്ടിയെ ലൈബ്രറി മുറിയിൽ മരിച്ചെന്ന് കാട്ടി അറബിക് കോളേജധികൃതർ തൂക്കിയെടുത്ത് മാതാവിനും മുത്തശിക്കും മുമ്പിൽ കൊണ്ടുവന്നത്. മകളുടെ ഫോൺ വിളി കേട്ടെത്തിയ രക്ഷിതാക്കളോട് ആദ്യം മകൾ കുളിക്കാൻ കയറിയെന്ന് മദ്രസക്കാർ പറഞ്ഞു. കുറേ നേരം മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കാണിക്കാൻ കൂട്ടാക്കിയില്ല. കുറേ സമയം കഴിഞ്ഞ് കുട്ടി തൂങ്ങി മരിച്ചുവെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് മുമ്പിൽ മുടി പിന്നിക്കെട്ടിയ രീതിയിലുള്ള ഭൗതിക ശരീരത്തോടെ കുട്ടിയെ എടുത്തു കൊണ്ടുവന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കൃത്യ സ്ഥലത്തെ തെളിവു നശിപ്പിച്ചതായും രക്ഷിതാക്കൾ ആരോപിക്കുന്നു.
മെയ് 30 നാണ് ഹാഷിമിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. ബാലരാമപുരം പൊലീസെടുത്ത പോക്‌സോ കേസ് പൂന്തുറ പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടി മതപഠന ശാലയിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് പൊലീസ് നിഗമനം
പതിനേഴുകാരിയായ പെൺകുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസെടുത്തത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സ്ഥാപന അധികൃതരിൽ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് 13അംഗ സംഘത്തെ നിയോഗിച്ചിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്