- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് പ്രമാണം രജിസ്റ്റർ ചെയ്യാൻ 4000 രൂപ കൈക്കൂലി; കുണ്ടറ സബ് രജിസ്ട്രാറും ഓഫീസ് അസിസ്റ്റന്റും റിമാൻഡിൽ
തിരുവനന്തപുരം: കൈക്കൂലി ട്രാപ്പ് കേസിൽ കൊല്ലം ജില്ലയിലെ കുണ്ടറ സബ് രജിസ്റ്റ്രാറെയും ഓഫിസ് അസിസ്റ്റന്റിനെയും തിരുവനന്തപുരം വിജിലൻസ് കോടതി റിമാന്റ് ചെയ്തു. കുണ്ടറ സബ് രജിസ്റ്റ്രാർ എൻ.റീന , ഓഫിസ് അസിസ്റ്റന്റ് പെരിനാട് സ്വദേശി സുരേഷ് എന്നിവരെയാണ് വിജിലൻസ് ജഡ്ജി രാജകുമാര 14 ദിവസത്തേക്ക് ജയിലിലേക്ക് റിമാന്റ് ചെയ്തത്.
സബ്ബ് രജിസ്ട്രാറെയും പ്യൂണിനെയും ജൂൺ 13നാണ് വിജിലൻസ് പിടികൂടിയത്. പരാതിക്കാരനിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഒരു പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് ആധാരം എഴുത്തുകാരനിൽനിന്നും 1500 രൂപ ആണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ 3 പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് 4500 രൂപയാണ് സുരേഷ് ആവശ്യപ്പെട്ടത്. അതിൽ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് സബ് രജിസ്റ്റ്രാറെ അറസ്റ്റ് ചെയ്തത്. പിന്നീട് സുരേഷ് കുമാറിന്റെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്