- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ആയതിനാൽ കേസ് നിലനിൽക്കില്ലെന്ന് പൊലീസുകാരൻ; മുൻകൂർ ജാമ്യഹർജിയിൽ 19 ന് ഉത്തരവ് പറയും
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയെ പീഡിപ്പിച്ച കേസിൽ ആരോപിക്കുന്ന ലൈംഗിക ബന്ധം
ഉഭയ സമ്മതപ്രകാരമായതിനാൽ പീഡനക്കേസ് നിലനിൽക്കില്ലെന്ന് കമാന്റോ പൊലീസുകാരൻ. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി.രാജേഷ് മുമ്പാകെ പൊലീസുകാരൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ നടന്ന വാദത്തിലാണ് പ്രതി ഇക്കാര്യം ബോധിപ്പിച്ചത്.
ഐ ആർ ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി 19 ന് ഉത്തരവ് പറയും. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂർ പൊലീസ് കേസ് എടുത്തിരുന്നു. ഐ ആർ ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) എതിരെയാണ് കേസ് എടുത്തത്.
2023 ജൂൺ 15 നാണ് വഞ്ചിയൂർ പൊലീസ് എഫ് ഐ ആർ ഇട്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയിൽ ആണ് കേസ് എടുത്തത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ കമാൻഡോ ആയി ജോലി ചെയ്തിരുന്ന പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ കേസ്.
വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തില്ല. പിന്നീട് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുക്കാൻ തയ്യാറായത്. അതേ സമയം പ്രതി ജോലിയിൽ നിന്ന് അവധി എടുത്ത് ഒളിവിൽ പോയതായാണ് വഞ്ചിയൂർ പൊലീസ് ജില്ലാ കോടതിയിൽ ജാമ്യഹർജിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്