തിരുവനന്തപുരം: 3.6 ലക്ഷം രൂപയുടെ അഴിമതി എഞ്ചിനീയർമാർക്കും കരാറുകാരനും തടവും പിഴയും ശിക്ഷ വിധിച്ചു. പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന കേസിലാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ജഡ്ജി രാജകുമാരയാണ് പ്രതികളെ ശിക്ഷിച്ചത്.

രണ്ട് എൻജിനിയർമാർക്ക് ആറ് വർഷം കഠിന തടവും 1.05 ലക്ഷം രൂപവീതം പിഴയും കരാറുകാരനായ ജേക്കബ് ജോണിന് നാല് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പമ്പ ഇറിഗേഷൻ പ്രോജക്ട് ഇരവിപേരൂർ അസിസ്റ്റന്റ് എൻജിനിയറായിരുന്ന തോമസ് ജോൺ, കോഴഞ്ചേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയറായിരുന്ന ജോർജ് സാം എന്നിവരെയാണ് ശിക്ഷിച്ചത്. എഫ് എം ( ഫീൽഡ് മെഷർമെന്റ് ) ബുക്കിൽ തിരിമറി നടത്തി ചെയ്യാത്ത ജോലികൾ ചെയ്‌തെന്ന് കാണിച്ചും കൂടുതൽ അളവുകൾ രേഖപ്പെടുത്തിയും 3,06,548 രൂപ അധികമായി കരാറുകാരന് നൽകിയെന്നാണ് കേസ്.

2004-05 കാലയളവിലാണ് സംഭവം നടന്നത്. ചെയ്യാത്ത ജോലികൾ ചെയ്‌തെന്ന് കാണിച്ചും കൂടുതൽ അളവുകൾ രേഖപ്പെടുത്തിയും 3,06,548 രൂപ അധികമായി കരാറുകാരന് നൽകിയെന്നാണ് കേസ്.