- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസ്: പ്രതികളെ വീണ്ടും കോടതി ചോദ്യം ചെയ്തു; 3 പ്രതികളെ ജൂൺ 30 ന് ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം : ഖത്തറിൽ വച്ചുള്ള ക്വട്ടേഷൻ ഏറ്റെടുത്തുകൊല്ലം മടവൂർ മെട്രാസ്സ് റെക്കോഡിങ് സ്റ്റുഡിയോയിൽ പാതിരാത്രി 1.30 ന് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന് വെട്ടിക്കൊന്ന റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസിൽ പ്രതികളെ വീണ്ടും കോടതി ചോദ്യം ചെയ്തു. ഗൂഢാലോചന, കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം പ്രതികൾക്ക് മേൽ ചുമത്തിയ ശേഷം നടന്ന പുനർവിചാരണ പുർത്തിയായതിനെ തുടർന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്തത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. വിചാരണയിൽ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങളും തെളിവുകളും വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് ഉത്തര മൊഴികൾ രേഖപ്പെടുത്തിയത്. ജയിലിലേക്ക് തിരിച്ചയച്ച അലിഭായി, അപ്പുണ്ണി, തൻസീർ എന്നീ 3 പ്രതികളെ ജൂൺ 30 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്