- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്ടയിൽ ഡിഗ്രി വിദ്യാർത്ഥിയുടെ കൊലപാതകം; കേസ് വിചാരണക്കായി ജില്ലാ സെഷൻസ് കോടതിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: പേട്ടയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി അനീഷ് ജോർജിനെ (19) കൊലപ്പെടുത്തിയ കേസ് വിചാരണക്കായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്ക് മജിസ്‌ട്രേട്ട് കോടതി കമ്മിറ്റ് ചെയ്തയച്ചു ( സമർപ്പിച്ചു). തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസാ കാതറിനാണ് പൊലീസ് കുറ്റപത്രം , സാക്ഷി മൊഴികൾ, രേഖകൾ, തൊണ്ടിമുതലുകൾ എന്നിവയടക്കമുള്ള കേസ് റെക്കേഡുകൾ കേസ് ലിസ്റ്റ് തയ്യാറാക്കി കമ്മിറ്റൽ ഉത്തരവ് സഹിതം ജില്ലാ കോടതിക്ക് കമ്മിറ്റ് ചെയ്തയച്ചത്. ജില്ലാ കോടതിയിൽ നിന്നും സമൻസുത്തരവ് ലഭിക്കുമ്പോൾ ഹാജരാകാൻ പ്രതിയോട് കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട പെൺ സുഹൃത്തിന്റെ പിതാവ് പേട്ട ഏദൻ വീട്ടിൽ സൈമൺ ലാലയെന്ന ലാലനാണ് ഏക പ്രതി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341 (അന്യായമായി തടഞ്ഞു വെക്കൽ) , 342 ( അന്യായ തടങ്കലിൽ വക്കൽ) , 302 ( കൊലപാതകം ) എന്നീ കുറ്റങ്ങൾക്കാണ് കോടതി പ്രതിക്കെതിരെ കേസെടുത്തത2021 ഡിസംബർ 28 വെളുപ്പിനാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. അനീഷ് രാത്രി 1.37 ന് ശേഷമാണ് പെൺ സുഹൃത്തിന്റെ വീട്ടിലെത്തിയതെന്നാണ് പൊലീസ് കേസ്. അനീഷിന്റെ ഫോണിൽ നിന്ന് രാത്രി 1.37 വരെ പെൺ സുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നു. ഇതിന് ശേഷമാണ് അനീഷ് ഈ വിട്ടിലേക്കെത്തിയത്.
വീടിന്റെ പിൻഭാഗത്തു കൂടിയാണ് അനീഷ് ഇവിടേക്കെത്തിയത്. പ്രധാന റോഡ് ഒഴിവാക്കി പിന്നിലുള്ള കാടുകയറിയ പ്രദേശത്തു കൂടിയുള്ള വഴിയിലൂടെയാണ് എത്തിയതെന്ന് ഡോഗ് സ്‌ക്വാഡ് പരിശോധനയിൽ വ്യക്തമായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്