ബസ് അപകടത്തെ തുടര്‍ന്ന് ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് ജോലി പോയി; ഇന്‍ഷുറന്‍സ് തുക പൂര്‍ണമായി നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി : തികച്ചും സങ്കുചിതമായ രീതിയില്‍ ഇന്‍ഷുറന്‍സ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബസ് അപകടത്തെ തുടര്‍ന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന യുവാവിന് ജോലി നഷ്ടപ്പെട്ടതിനാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും നല്‍കണമെന്ന് കോടതി ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയം വൈക്കം സ്വദേശിയായ വിഷ്ണുരാജ് നവി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്. 31 വയസ്സുള്ള […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി : തികച്ചും സങ്കുചിതമായ രീതിയില്‍ ഇന്‍ഷുറന്‍സ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
ബസ് അപകടത്തെ തുടര്‍ന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന യുവാവിന് ജോലി നഷ്ടപ്പെട്ടതിനാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും നല്‍കണമെന്ന് കോടതി ഇന്‍ഷുറന്‍സ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയം വൈക്കം സ്വദേശിയായ വിഷ്ണുരാജ് നവി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്.
31 വയസ്സുള്ള പരാതിക്കാരന് 2020 ജനുവരി ഒന്നിലാണ് എറണാകുളം പറവൂരില്‍ ഉണ്ടായ ബസ് അപകടത്തില്‍ ഇടതുകൈ പൂര്‍ണ്ണമായും മുറിച്ചു കളയേണ്ടി വന്നത്. വെല്‍ഡറായ ആ യുവാവിന്റെ ജോലിയും ഇതോടെ നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ന്നിരുന്ന യുവാവ് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് തുക നിരസിച്ചു കൊണ്ടുള്ള മറുപടിയാണ് കമ്പനി നല്‍കിയത്.
കൈ മുറിച്ചു കളഞ്ഞതിനു കാരണം ബസ് അപകടം ആണെന്നും അത് ഇന്‍ഷുറന്‍സ് കവറേജിന്റെ പരിധിയില്‍ വരുന്നതല്ലെന്നും മോട്ടോര്‍ വാഹന ആക്‌സിഡന്റ് ക്ലൈം റിബ്യൂണലിനെയാണ് പരാതിക്കാരന്‍ സമീപിക്കേണ്ടത് ഒന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട്. ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ പരാതിക്കാരന്‍ ആദ്യം സമീപിച്ചു. ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശവും നല്‍കി. എന്നിട്ടും ആ ഉത്തരവ് നടപ്പിലാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തില്‍ മുറിവ് ഉണ്ടാവുകയും സാരമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്തു. കിഡ്‌നി ഉള്‍പ്പെടെയുള്ള അവയവങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു . ഈ സാഹചര്യത്തിലാണ് ഇടത് കൈ പൂര്‍ണമായും മുറിച്ചു കളയേണ്ടിവന്നത് അതോടെ ജോലിയും നഷ്ടപ്പെട്ടു.
ചുരുക്കത്തില്‍ അപകടത്തെ തുടര്‍ന്നുണ്ടായ അണുബാധയാണ് കൈമുറിച്ചുകളയാന്‍ കാരണമെന്നും അതോടെ ജോലി നഷ്ടപ്പെട്ട യുവാവ്, ഇന്‍ഷുറന്‍സ് നിബന്ധനകള്‍ പൂര്‍ണമായി പാലിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള നിയമപരമായ ബാധ്യത ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി.
ഇന്‍ഷുറന്‍സ് കാലയളവില്‍ തന്നെയാണ് അപകടം സംഭവിച്ചത്. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് തുക പരാതിക്കാരന് എതിര്‍കക്ഷി 45 ദിവസത്തിനകം നല്‍കണമെന്നും ഡി.ബി .ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി.