- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരമന നെടുങ്കാട് സജി കൊലക്കേസിൽ 9 പ്രതികളെ വിചാരണ കോടതി ചോദ്യം ചെയ്തു; കേസിൽ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികൾ
തിരുവനന്തപുരം: കരമന നെടുങ്കാട് സജി കൊലക്കേസിൽ 9 പ്രതികളെ വിചാരണ കോടതി ചോദ്യം ചെയ്തു. ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയിൽ 2012 ൽ മൃഗീയമായി നടന്ന കരമന സജി കൊലക്കേസിൽ മരണ വാറണ്ടിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെയാണ് ചോദ്യം ചെയ്തു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുൻ മോഹനാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ ഡയസ്സിന് സമീപം വിളിച്ചു വരുത്തി വെവ്വേറെ മൊഴി രേഖപ്പെടുത്തിയത്.
വിചാരണയിൽ കോടതി മുമ്പാകെ വന്ന 36 വായ് മൊഴി സാക്ഷി മൊഴികളിൽ നിന്നും രേഖകളിൽ നിന്നും തൊണ്ടി മുതലുകളിൽ നിന്നും പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ വെച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് ചോദ്യം ചെയ്തത്. പ്രോസിക്യൂഷൻ ഭാഗം വിചാരണ പൂർത്തിയായതിനാലാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) ( ബി ) പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡി പ്രതിയായ സോജുവിനെ 27 ന് വീണ്ടും ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. വിചാരണ നേരിട്ട മറ്റ് 8 പ്രതികൾ ജാമ്യത്തിൽ കഴിയവേ എട്ടാം പ്രതി കൊല്ലപ്പെട്ടു.
കേസിൽ ഇതിനോടകം 36 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും പ്രതികൾ കൃത്യത്തിനുപയോഗിച്ച 22 തൊണ്ടി മുതലുകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു. 3 സാക്ഷികൾ ആദ്യ പൊലീസ് മൊഴി കോടതിയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നു. 2004 ലെ ജെറ്റ് സന്തോഷ് കൊലക്കേസിൽ വധശിക്ഷാ തടവുകാരനും 24 ക്രിമിനൽ കേസുകളിൽ പ്രതിയുമായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികളാണ് സജി കൊലക്കേസിൽ വിചാരണ നേരിടുന്നത്.
അമ്മക്കൊരു മകൻ സോജു എന്ന അജിത് കുമാർ, ഹരികുമാർ എന്ന രഞ്ജിത്, സാബു , നെടുങ്കാട് തളിയിൽ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (29), ചെണ്ട മനു എന്ന മനു, ചെത്ത് ഷാജി എന്ന ഷാജി, വെട്ട് അനി എന്ന അനിൽ കുമാർ, സതീഷ് കുമാർ, അജു എന്ന ഷെറിൻ എന്നിവരാണ് സജി കൊലക്കേസിൽ വിചാരണ നേരിട്ട 9 പ്രതികൾ. ഇതിനിടെ എട്ടാം പ്രതി സതീഷ് കുമാർ കൊല്ലപ്പെട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്