- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസ്; രണ്ട് പ്രതികൾ പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയുടെ വീട്ടിലെത്തിച്ച് ബിയർ നൽകി മയക്കി പീഡിപ്പിച്ചുവെന്ന് കേസ്
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മൂന്നു സ്‌കൂൾ വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ കൗമാരക്കാരായ 2 പ്രതികളെ തലസ്ഥാന ജില്ലാ പോക്‌സോ റിമാന്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരെയാണ് 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാന്റ് ചെയ്തത്. മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ 17 കാരികളായ മൂന്ന് മൈനർ പെൺകുട്ടികളെ വശീകരിച്ച് വശംവദരാക്കി തട്ടിക്കൊണ്ടുപോയി ഒരു പ്രതിയുടെ വീട്ടിലെത്തിച്ച് ബിയർ നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
17 വയസുകാരായ കുട്ടികളെ വശീകരിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ബിയർ നൽകി മയക്കി കിടത്തിയ ശേഷമായിരുന്നു പീഡനം. പെൺകുട്ടികളുടെ ബന്ധുക്കളാണ് ഇവർക്കെതിരെ പരാതി നൽകിയത്.മെഡിക്കൽ കോളേജ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്