തിരുവനന്തപുരം: മോചന ദ്രവ്യത്തിനായി വ്യാപാരിയെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 2 പൊലീസുകാർ അടക്കം 3 പേർ ചേർന്ന് കാർ സ്റ്റിയറിംഗിൽ പൂട്ടിയ സംഭവത്തിൽ പ്രതികളായ 2 പൊലീസുകാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. കാട്ടാക്കട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു.

റിമാന്റിൽ കഴിയുന്ന പൊലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത് (36), പോത്തൻകോട് സി പി ഒ കിരൺകുമാർ (36) എന്നിവരാണ് ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്. കാട്ടാക്കട മജിസ്‌ട്രേട്ട് ആദ്യ ജാമ്യ അപേക്ഷ നിരസിച്ച ഉത്തരവുമായാണ് പ്രതികൾ ജില്ലാ കോടതിയിലെത്തിയത്. 2023 ജൂൺ 28 നാണ് 2 പൊലീസുകാർ അടക്കം 3 പേർ അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു പണം തട്ടിപ്പ് ആരോപണത്തിൽ സസ്‌പെൻഷനിൽ കഴിയുന്ന പൊലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത്, പോത്തൻകോട് സി പി ഒ കിരൺകുമാർ , സുഹൃത്ത് അരുൺ (35) എന്നിവരാണ് 1 മുതൽ 3 വരെയുള്ള പ്രതികൾ.

ജൂൺ മാസം 24 ന് രാത്രി 9.30 ന് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ചായിരുന്നു സംഭവം. പൊലീസ് വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ വാഹന പരിശോധന നടത്തുന്നു എന്ന വ്യാജേന പരാതിക്കാരൻ ഓടിച്ച് വന്ന കാർ തടയുകയായിരുന്നു
മുജീബാണോയെന്ന് കാക്കിയിലെത്തിയ ഒന്നും രണ്ടും പ്രതികൾ ചോദ്യമുന്നയിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വ്യാപാരിയുടെ കൈ സ്റ്റിയറിംഗിൽ കൂട്ടി വിലങ്ങിട്ടു, തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായാണ് കേസ്. ഡിപ്പാർട്ട്‌മെന്റ് കൈ വിലങ്ങിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസുകാരിലേക്കെത്തിയത്. മറ്റൊരു തട്ടിപ്പ് കേസിൽ സി പി ഒ വിനീത് സസ്‌പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്.

തട്ടിപ്പ് കേസിൽ വിനീത് സസ്‌പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ്

കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികൾ കൈകാണിച്ച് വാഹനം തടഞ്ഞ് നിർത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു. മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മിൽ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോൾ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.

അവർ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരൻ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കവേ പരാതിക്കാരന്റെ വലതുകാലിൽ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടിൽ നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്ബിന് സമീപം താമസിക്കുന്ന സോണി മൻസിലിൽ മുജീബ്( 43) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബെൽ ടവർ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കൽ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടിൽ വിനീത്(36) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ തിരുവനന്തപുരം റൂറൽ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ എട്ട് മാസങ്ങൾക്ക് മുൻപ് സസ്‌പെൻഷനിൽ ആവുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ വെള്ളനാട് വാളിയറ അരുവിക്കുഴി സ്വദേശി അരുൺ (35) നെയും അറസ്റ്റ് ചെയ്തു.

ഈ കേസിന്റെ അന്വേഷണത്തിൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റകൃത്യവും നടന്നതായി തെളിഞ്ഞതായും പൊലീസ് അറിയിച്ചു. ക്രിമിനൽ ഗൂഢാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ ഇളവട്ടം വെസിൽ വെള്ളൂർക്കോണം സ്വദേശി കിരൺകുമാർ (36) നെ പ്രതിയായി ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാൾ പൊന്മുടി സ്റ്റേഷനിൽ നിന്ന് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് സിവിൽ പൊലീസ് ഓഫീസർ ആയി ജോലി നോക്കി വരവെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയായിരുന്നു.