- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച് റോഡിൽ ഉപേക്ഷിച്ച കേസ്; പ്രതി ബോംബെ ഷെമീറിനെ ഓഗസ്റ്റ് 22 ന് ഹാജരാക്കാൻ ഉത്തരവ്; പീഡിപ്പിച്ചത് സഹോദരിക്ക് കൂട്ടിരിക്കാൻ എത്തിയ 16 കാരിയെ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ 16 കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് മാഞ്ഞാലിക്കുളം റോഡിൽ ഉപേക്ഷിച്ച കേസിൽ പ്രതി ഓട്ടോ ഡ്രൈവർ ബോംബെ ഷെമീറിനെ ഓഗസ്റ്റ് 22 ന് ഹാജരാക്കാൻ ഉത്തരവിട്ടു. തലസ്ഥാനത്ത് പുതുതായി ആരംഭിച്ച തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണുത്തരവ്.
തിരുവനന്തപുരം പോക്സോ കോടതി പ്രതിക്ക് ജാമ്യം നിരസിച്ചിരുന്നു. ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും 16 കാരിയായ ഇരയക്കമുള്ള സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.
മുത്തശ്ശിക്കൊപ്പം സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇടവ കാപ്പിൽ വടക്കേവിള വീട്ടിൽ ബോംബൈ ഷമീർ എന്ന ഷമീർ (36). 2023 മാർച്ച് 25 മുതൽ ജയിലിൽ കഴിയുകയാണ്. വിവിധ ജില്ലകളിലായി മോഷണം, പിടിച്ചു പറി, കഞ്ചാവു കടത്ത്, അടി പിടി തുടങ്ങി 30 ഓളം ക്രൈം കേസുകളിൽ പ്രതിയാണ് ഷെമീർ. സംഭവത്തിന് 6 മാസം മുമ്പ് ഉള്ളൂരിന് സമീപം വൃദ്ധയുടെ മാല പൊട്ടിച്ച കേസിലും ഇയാൾ പിടിയിലായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്