- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂർ സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസ്; പ്രതിയെ ഓഗസ്റ്റ് 14 ന് ഹാജരാക്കണം
തിരുവനന്തപുരം: തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂർ ഓവർ ബ്രിഡ്ജ് സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കൊലപാതകക്കേസിൽ പ്രതി അജീഷിന് പ്രൊഡക്ഷൻ വാറണ്ട്. നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനിൽ അജീഷ് എന്ന സുബാഷ് (36) എന്ന പ്രതിയെ കുറ്റം ചുമത്തലിന് ഓഗസ്റ്റ് 14 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ കോടതി ജില്ലാ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു.
അനവധി ക്രൈം കേസുകളിൽ ഉൾപ്പെട്ട് റൗഡി ലിസ്റ്റിലുള്ള അജീഷിന് ജാമ്യവുമില്ല. കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാനും വിചാരണ കോടതി ജഡ്ജി കെ.പി.അനിൽകുമാർ ഉത്തരവിട്ടു. അജീഷ് 2022 ഫെബ്രുവരി 26 മുതൽ റിമാന്റിൽ കഴിയുകയാണ്. പട്ടാപ്പകൽ ബൈക്കിൽ വെട്ടു കത്തിയുമായി എത്തി ഹോട്ടലിൽ അതിക്രമിച്ചു കയറി റിസപ്ഷൻ സീറ്റിലിരുന്ന റിസപ്ഷനിസ്റ്റിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കസേരയോട് ചേർത്ത് കഴുത്ത് പിടിച്ചു വെച്ച് തുരുതുരാ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 വെട്ടുകളേറ്റിട്ടുണ്ട്. റിസപ്ഷനിസ്റ്റ് നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവ് സ്വദേശി അയ്യപ്പൻ എന്ന നീലൻ (34) ആണ് കൊല്ലപ്പെട്ടത്. കഞ്ചാവിനടിമയും അനവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് അജീഷ്. ഇറച്ചിവെട്ടുന്ന ലാഘവത്തോടെ നടത്തിയ ക്രൂരവും മൃഗീയവും പൈശാചികവുമായ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി രണ്ടു സി സി റ്റി വി ക്യാമറ കണ്ണുകളാണെന്ന പ്രത്യേകതയും കേസിനുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്