- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ പൊലീസുകാരെ ഒരുദിവസം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞത് 300 തവണ; പ്രതി പേരൂർക്കട ജോസിന് എതിരായ കേസിൽ വിധി 9ന്
തിരുവനന്തപുരം : സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പൊലീസുകാരെ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തിയെന്ന കേസിൽ ഏക പ്രതി പേരൂർക്കട സ്വദേശി ജോസിന്റെ വിധി തലസ്ഥാന മജിസ്‌ട്രേട്ട് കോടതി 9 ന് പറയും. വിചാരണ കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രസ്താവം നടത്തുന്നത്.
2022 സെപ്റ്റംബർ 15 ന് രാവിലെ 5.15 മുതൽ വൈകിട്ട് 7 മണി വരെ വനിതാ പൊലീസ് സ്റ്റേഷനിൽ 8714862181 എന്ന സിം നമ്പരുള്ള മൊബൈൽ ഫോണിൽ നിന്നും പലപ്പോഴായി മുന്നൂറിലേറെ തവണ വിളിച്ച് ലൈംഗികച്ചുവയുള്ള അശ്ലീല സംഭാഷണം നടത്തി വനിതാ പൊലീസുകാർക്ക് മനോവേദനയും മാനഹാനിയും അറപ്പും വെറുപ്പും ഉളവാക്കി പ്രതി രതിസുഖം നേടിയെന്നാണ് കേസ്.
അതേ സമയം കേസിന്റെ അന്തിമവാദ വേളയിൽ പൊലീസ് കോടതിയിൽ തൊണ്ടിയായി ഹാജരാക്കിയ ഫോൺ തന്റേതല്ലെന്ന് തലസ്ഥാന മജിസ്‌ട്രേട്ട് കോടതിയിൽ പ്രതി ജോസ് വാദിച്ചു. ഫോൺ തന്റേതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും പൊലീസ് ഹാജരാക്കിയിട്ടില്ല. സീഷ്വർ ( ഫോൺ പിടിച്ചെടുത്ത് ) മഹസർ തയ്യാറാക്കിയ സാക്ഷിയെ കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചിട്ടില്ല.
വനിതാ എസ് ഐ അടക്കം 6 വനിത പൊലീസുകാർ പരാതിക്കാരായിട്ടും താൻ പറഞ്ഞതായി ആരോപിക്കുന്ന ലൈംഗികച്ചുവയുള്ള അശ്ലീല വാക്കുകൾ കുറ്റപത്രത്തിലോ പൊലീസുകാർ കോടതിയിൽ നൽകിയ മൊഴിയിലോ ഇല്ല. ( ഇക്കാര്യം പ്രോസിക്യൂഷനും കോടതിയിൽ സമ്മതിച്ചു ). പരാതിക്കാരിയായ എസ് ഐ തന്നെ കേസന്വേഷിച്ചതിലുള്ള സാംഗത്യത്തെയും പ്രതി കോടതിയിൽ ചോദ്യം ചെയ്തു. സി ഡി ആർ (കാൾ ഡീറ്റെയ്ൽസ് റെക്കോർഡ് എടുത്ത സൈബർ സെൽ ഉദ്യോഗസ്ഥനെ സാക്ഷിയായി വിസ്തരിച്ചിട്ടില്ല. തൽസമയം ഫോൺ ആരിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ പ്രതിയോട് ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പ്രതി ബോധിപ്പിച്ചു. താൻ മുമ്പ് ഇത്തരം കേസിൽ പ്രതിയായതിനാൽ തന്നെ ഈ കേസിലും കളവായി പൊലീസ് ഉൾപ്പെടുത്തിയതാണെന്നും താൻ നിരപരാധിയാണെന്നും ബോധിപ്പിച്ചു.
1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 ഡി (1) ( ii) , 2010 ലെ കേരള പൊലീസ് ആക്റ്റിലെ 120 ( ഒ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്ക് മേൽ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്