- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ കുറ്റപത്രം; എട്ട് വഞ്ചനാ കേസുകളിലായി എട്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചത് തലസ്ഥാനത്തെ മജിസ്ട്രേറ്റ് കോടതിയിൽ
തിരുവനന്തപുരം: ടൈറ്റാനിയം നിയമന തട്ടിപ്പ് കേസിൽ തലസ്ഥാനത്തെ മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ട്രാവൻകൂർ ടൈറ്റാനിയത്തിൽ നടന്ന 1.85 കോടിയുടെ ജോലി തട്ടിപ്പ് കേസിൽ, തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 8 വഞ്ചനാ കേസുകളിലായി 8 കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്.
പ്രധാന ഇടനിലക്കാരി ദിവ്യ ജ്യോതി നായർ, ഇവരുടെ ഭർത്താവ് രാജേഷ്, സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാം ലാൽ, അമ്പലമുക്ക് സ്വദേശി ലീഗൽ ഡി ജി എം ശശികുമാരൻ തമ്പി, ദിവ്യ നടത്തിയ 27 തട്ടിപ്പു കേസുകളിൽ 6 ഇരകളെ ദിവ്യക്ക് പരിചയപ്പെടുത്തുകയും അനവധി പേരെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും കമ്മീഷൻ പറ്റിയ മുഖ്യ സൂത്രധാരൻ എംഎൽഎ ക്വാർട്ടേഴ്‌സ് കോഫി ബോർഡ് സൊസൈറ്റി ക്യാന്റിൻ പ്രസിഡന്റ് ശ്രീവരാഹം സ്വദേശി അനിൽ കുമാർ എന്ന മണക്കാട് അനിൽ, അഭിലാഷ് എന്നിവരാണ് 1 മുതൽ 7വരെയുള്ള പ്രതികൾ.
2018-2022 കാലയളവിലാണ് തൊഴിൽ തട്ടിപ്പു നടന്നത്. ടൈറ്റാനിയത്തിൽ മാനേജർ, അസി.മാനേജർ, ക്ലാർക്ക്,കെമിസ്റ്റ്, മെക്കാനിക്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിൽ ജോലി ഒഴിവുണ്ടെന്ന് കാട്ടി ദിവ്യ ഫെയ്‌സ് ബുക്കിൽ പരസ്യം നൽകി ഉദ്യോഗാർത്ഥികളെ ആകർഷിച്ച് തട്ടിപ്പിന് കളമൊരുക്കിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഇടനിലക്കാരായ മറ്റു പ്രതികൾ മുഖേന ലക്ഷങ്ങൾ പറഞ്ഞുറപ്പിച്ച് ചെക്കും പ്രോനോട്ടും നൽകി പകുതിപ്പണം നേരിട്ടും അക്കൗണ്ട് ട്രാൻസ്ഫർ, ഗൂഗിൾ പേ വഴിയും ആദ്യം വാങ്ങിയ ശേഷം ഉദ്യോഗാർത്ഥികളെ ഉന്റർവ്യൂ എന്ന വ്യാജേന ടൈറ്റാനിയം ലീഗൽ ഡി ജി എം മുമ്പാകെ എത്തിച്ച് ഇന്റർവ്യൂ നടത്തി വിശ്വാസമാർജിച്ച ശേഷം ബാക്കി പണം വാങ്ങും. തുടർന്ന് ഇലക്ഷൻ പെരുമാറ്റച്ചട്ടം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് നാൾ നീട്ടി വന്നതിനെ തുടർന്ന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്