തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേഡൽ ജിൻസെൻ രാജ വിചാരണ നേരിടാൻ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജിയിൽ സെപ്റ്റംബർ 5 ന് തലസ്ഥാന വിചാരണകോടതി ഉത്തരവ് പറയും. സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കോടതി വീണ്ടും കേഡലിന്റെ ജയിൽ നടത്തയെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തിയ ശേഷമാണ് ഉത്തരവ് പ്രസ്താവം സെപ്റ്റംബർ 5 ന് മാറ്റിയത്.

വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽ കുമാറാണ് മെഡിക്കൽ റിപ്പോർട്ടിൽ നേരിട്ട് അന്വേഷണം നടത്തിയത്. ഹർജിയിൽ വരുന്ന 24 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും. കേഡൽ വിചാരണ നേരിടാൻ മാനസിക ശാരീരിക ആരോഗ്യവാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് കേഡൽ കുറ്റവിമുക്തനാക്കൽ ഹർജി ഫയൽ ചെയ്തത്. കോടതി നേരിട്ടു നടത്തിയ അന്വേഷണത്തിൽ താൻ വിചാരണ നേരിടാൻ യോഗ്യനല്ലെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേഡലിന്റെ ഹർജി.