- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വൈദികന് എതിരെ മൂന്നു കുറ്റപത്രങ്ങൾ; കായിക അദ്ധ്യാപകനായ ഫാ.ജസ്റ്റിൻ കുട്ടികളെ ഉപദ്രവിച്ചത് അമ്പൂരിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യവേ
തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയ പുരോഹിതനായ കായിക അദ്ധ്യാപകനെതിരെ പോക്‌സോ കോടതിയിൽ പൊലീസ് മൂന്നു കുറ്റപത്രങ്ങൾ സമർപ്പിച്ചു. തലസ്ഥാന ജില്ലാ പോക്‌സോ കോടതിയിലാണ് പ്രതി രതീഷ് എന്ന ഫാദർ ജസ്റ്റിനെതിരെ റൂറൽ നെയ്യാർഡാം പൊലീസ് മൂന്നു കേസുകളിലായി മൂന്ന് കുറ്റപത്രങ്ങൾ സമർപ്പിച്ചത്.
മാരായമുട്ടം വടകര നീരറതല രതീഷ് എന്ന പുരോഹിതൻ ഫാദർ ജസ്റ്റിൻ (40) ആണ് ഏക പ്രതി. 2023 മെയ് 24 ലാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾ ജോലി ചെയ്തിരുന്ന അമ്പൂരിയിലെ സ്ഥാപനത്തിൽ 2019 മുതൽ 2021 കാലയളവ് വരെ ചില കുട്ടികളെ പീഡിപ്പിച്ചു എന്ന് ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. നെയ്യാർ ഡാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ് ഫാദർ പിടിയിലാകുന്നത്. ഇപ്പോൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെ ആണ് അറസ്റ്റിലായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്