- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത്തിരണ്ട് വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും വിധിച്ചു. ആലുവ വെളിയത്ത് നാട് ചെറുപള്ളം അലി (56) യെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി വി.ജി.അനുപമ ശിക്ഷിച്ചത്.
2019 ൽ ആണ് സംഭവം. ആലുവ വെസ്റ്റ് പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് . ഇൻസ്‌പെക്ടർ വിനേഷ് കുമാർ , എസ് ഐ പി.എ.വേണുഗോപാൽ, എ എസ് ഐ ദേവരാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പി.ജി.യമുനയായിരുന്നു സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യുട്ടർ.
Next Story




