- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസിൽ പിടിയിലായ ഗൂണ്ട പരുന്ത് അനിയെ ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം: 1.5 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതി പരുന്ത് അനി എന്ന അനിൽകുമാർ ഹാജരാകാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. പ്രതി നവംബർ 11 ന് ഹാജരാകാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ.പി.അനിൽകുമാറാണ് ഉത്തരവിട്ടു.
2018 ജനുവരി 31 നാണ് പ്രതി ഒന്നര കിലോയോളം കഞ്ചാവുമായി തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. കരമന തളിയൽ സ്വദേശി, ഇപ്പോൾ തിരുമല വെട്ടമുക്കിന് സമീപം വാടകക്ക് താമസിക്കുന്ന പരുന്ത് അനി എന്ന അനിൽകുമാറാണ് (35) ഹാജരാകേണ്ടത്.
തലസ്ഥാന ജില്ലയിൽ മൊത്തമായും ചില്ലറയായും യുവാക്കൾക്കും സ്‌കൂൾ കുട്ടികൾക്കും കഞ്ചാവ് കച്ചവടം നടത്തുന്ന പരുന്ത് അനി തമിഴ്‌നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് കഞ്ചാവ് എത്തിക്കുന്നത്. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച നിരവധി കേസുകളിലെ പ്രതിയായ ഇയാൾ വൻ ലാഭം മുന്നിൽ കണ്ടാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ഇതരസംസ്ഥാനങ്ങളിൽ കിലോക്ക് 2000 മുതൽ 3000 രൂപ വരെ ലഭിക്കുന്ന കഞ്ചാവ്, ചെറുകിട കച്ചവടത്തിലൂടെ അര ലക്ഷം രൂപ വരെ ലാഭമുണ്ടാക്കുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും കേസുള്ള അനിയുടെ പേരിൽ തമിഴ്‌നാട്ടിലും കേസുണ്ട്. യുവാക്കളെയും കുട്ടികളെയും കഞ്ചാവ് പോലുള്ള മയക്കുമരുന്ന് സംഘങ്ങളിൽനിന്ന് രക്ഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ രൂപവത്കരിച്ച ഷാഡോ സംഘമാണ് പരുന്ത് അനിയെ റാഞ്ചിയത്. കമീഷണർ പി. പ്രകാശിന്റെ നിർദേശനുസരണം കൺേട്രാൾറൂം എ.സി.പി വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൂജപ്പുര എസ്.എച്ച്.ഒ േപ്രംകുമാർ, ഷാഡോ എസ്.െഎ സുനിൽ ലാൽ, എഎസ്ഐ ലഞ്ചുലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്