തിരുവനന്തപുരം: 16 കാരിയുടെ ദേഹത്ത് ചൂടു വെള്ളം കൊണ്ട് പൊള്ളിച്ച വ്യക്തിക്ക് 7 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. ഉള്ളൂർ പൂന്തി റോഡിൽ കുശർകോട് വീട്ടിൽ രാജേന്ദ്രൻ മകൻ 38 വയസ്സുള്ള അനീഷിനെയാണ് ജഡ്ജി എംപി.ഷിബു ശിക്ഷിച്ചത്. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമ്മാവനും കുടുംബവും അവർക്ക് കൂടി അവകാശപ്പെട്ട കുടുംബ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകാൻ പറഞ്ഞതിൽ അമ്മാവന്റെ മകൾ വിസമ്മതിച്ച വിരോധത്തിൽ തിളച്ച വെള്ളം ശരീരത്തിൽ ഒഴിച്ച് അമ്മാവന്റെ മകളെ ഗുരുതരമായി പൊള്ളലേൽപ്പിച്ചുവെന്നാണ് കേസ്. മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.