- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 30 കാരന് 13 വർഷം തടവ്
തിരുവനന്തപുരം: രാത്രി ഭവനഭേദനം നടത്തി ഉറങ്ങിക്കിടന്ന യുവതിയെ ബലാൽസംഗത്തിന് ശ്രമിച്ച 30 കാരന് 13 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. വാമനപുരം ആനാകുടി വയലിൽ വീട്ടിൽ ലക്ഷ്മണൻ നാടാർ മകൻ കണ്ണൻ എന്ന ലിബിനെ (30)യാണ് ശിക്ഷിച്ചത്.
2015 ലാണ് സംഭവം നടന്നത്. രണ്ടു മക്കളും ഇരുവശത്തായി കിടന്നുറങ്ങിയ യുവതിയെ അർദ്ധരാത്രി പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ്. പാവാട ച്ചരട് അഴിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി സംഭവം തിരിച്ചറിയുന്നത്. അത് വരെ കുട്ടികൾ ദേഹത്ത് ഉറക്കത്തിൽ തട്ടിയതെന്നാണ് യുവതി കരുതിയത്.
യുവതി ബഹളം വച്ചപ്പോൾ തൊട്ടടുത്ത മുറിയിൽ കിടന്നിരുന്ന അമ്മയും അമ്മൂമ്മയും രക്ഷിക്കാനെത്തി. പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും മൊബൈൽ ഫോൺ തറയിൽ വീണു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വാമനപുരം സർക്കിൾ ഇൻസ്‌പെക്ടർ റിയാസ് രാജ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്