- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം വാങ്ങിയ പണത്തെ ചൊല്ലി തർക്കം; യുവാവിനെ സിമന്റ് ബ്ലോക്കു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ സിമന്റ് ബ്ലോക്കു കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അസം സ്വദേശി രാജു ദാസിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുന്മോഹനാണ് പ്രതിയെ ശിക്ഷിച്ചത്.
അസം സ്വദേശിയായ നിപിൻ ദാസിനെയാണ് കൊലപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിച്ചിരുന്ന ആറ്റിപ്ര പള്ളിത്തുറ വിളയിൻ കുടിയിൽ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. 2018 ഡിസംബർ 5 നാണ് സംഭവം നടന്നത്.
മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിനുള്ളിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. പ്രകോപിതനായ പ്രതി അവിടെയുണ്ടായിരുന്ന സിമന്റ് കട്ട വെച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിപിൻ ഉടൻ ബോധരഹിതനായി വീണു. തുടർന്ന് ഇയാളെ ആദ്യം കിംസിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുമ്പ പൊലീസ് സർക്കിൾ ഇൻസ്പക്ടർ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്