- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് തടഞ്ഞ് കുടുംബത്തെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല; കൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം വ്യക്തമെന്ന് കോടതി
തിരുവനന്തപുരം: : ബൈക്ക് തടഞ്ഞ് കുടുംബത്തെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് സെപ്റ്റംബർ 21 മുതൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. പൂജപ്പുര ചിത്രാനഗർ സി.എൻ.ആർ.എ. 104-ൽ നന്ദു , പൂജപ്പുര റോട്ടറി ജങ്ഷൻ പ്രഗീല ഭവനിൽ വൈഷ്ണവ് എന്നിവർക്കാണ് ജാമ്യം നിരസിച്ചത്. കൃത്യത്തിൽ പ്രതികളുടെ ഉൾപ്പെടൽ കേസ് റെക്കോർഡിൽ പ്രകടമാണെന്ന് വിലയിരുത്തിയാണ് ജാമ്യഹർജി കോടതി തള്ളിയത്.
2023 സെപ്റ്റംബർ 18 തിങ്കളാഴ്ച രാത്രി പൂജപ്പുര പൈ റോഡിൽവച്ചായിരുന്നു സംഭവം നടന്നത്. പൂജപ്പുരയിൽ ബൈക്കിൽ പോകുകയായിരുന്ന യുവാവിനെയും ഭാര്യയെയും മകളെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രതികളായ രണ്ടു യുവാക്കളെ 21 ന് പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story