- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 ഗ്രാം എംഡിഎംഎയും കഞ്ചാവും കടത്തിയ കേസ്; മൂന്നു പ്രതികൾ 17 ന് ഹാജരാകണം
തിരുവനന്തപുരം: 25 ഗ്രാം എംഡിഎംഎ യും കഞ്ചാവും കടത്തിയ കേസിൽ തലസ്ഥാന നഗരത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന റാക്കറ്റിന്റെ കണ്ണിയായ അനൂപടക്കം 3 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. കുറ്റം ചുമത്തലിന് 17 നാണ് പ്രതികൾ ഹാജരാകേണ്ടത്. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മേലാംകോട് സ്വദേശി കിരൺകുമാർ (24), കരുമം സ്വദേശി ആനന്ദരാജ് (23), അനൂപ് എന്നിവരാണ് ഹാജരാകേണ്ടത്.
2022 ഫെബ്രുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിരൺകുമാറും ആനന്ദ് രാജും തങ്ങളുടെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് വിൽക്കുന്നവരാണെന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 ഫെബ്രുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര പൊലീസാണ് ഇവരെ പിടികൂടിയത്. വാഹനം തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
എന്നാൽ ചെറിയ സംഘർഷത്തെ തുടർന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് 25 ഗ്രാം സൈക്കോട്രോപിക് സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവും പിടിച്ചെടുത്തു. കിരൺകുമാറും ആനന്ദരാജും ആണ് ആദ്യം അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് ഇവർക്ക് എത്തിച്ചു നൽകുന്ന അനൂപിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തുവെന്നാണ് കേസ്.
വിഴിഞ്ഞം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) പ്രകാരം ആനന്ദ രാജിനെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എംഡി എം എ ഒരു പാർട്ടി ലഹരി മരുന്നായിട്ടാണ് ലഹരി ഉപയോക്താക്കൾക്കിടയിൽ കണക്കാക്കപ്പെടുന്നത്. അതിന്റെ ഗുണനിലവാരം അനുസരിച്ച് അതിന്റെ വില 3,000 മുതൽ 20,000 രൂപ വരെ വ്യത്യാസപ്പെടാം. പിടികൂടിയ എംഡിഎംഎയുടെ ഒരു ഗ്രാമിന് തിരുവനന്തപുരം നഗരത്തിൽ ശരാശരി 5,000 രൂപ ലഭിക്കുമെന്നാണ് പൊലീസ് ഭാഷ്യം.
1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതൽ വാണിജ്യ അളവുമാണ്. അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തിൽ പറയുന്നത്.
0.5 ഗ്രാം അളവ് കൈവശം വച്ചാൽ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ 0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റർമീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാൽ 22 (ബി) പ്രകാരം10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.10 ഗ്രാമിന് മേൽ എംഡിഎം.എ (50 ഗ്രാമിന് മേൽ മെറ്റാംഫെറ്റാമിൻ) കൈവശം വച്ചാൽ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്