- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ; പ്രതി ഷാജിയെ ഒന്നര ദിവസം സൈബർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ നിർമ്മിച്ച് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിയെ ഒന്നര ദിവസം സൈബർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. തലസ്ഥാന നഗര നിവാസിയായ ഷാജിയെയാണ് കസ്റ്റഡിയിൽ വിട്ടത്.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഒക്ടോബർ 17 രാവിലെ 11.30 മുതൽ 18 വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് സഹിതം പ്രതിയെ തിരികെ ഹാജരാക്കാനും മജിസ്‌ട്രേട്ട് എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടു.
അതേ സമയം പ്രതിയെ മാനസികമായോ ശരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കസ്റ്റഡി ഉത്തരവിൽ സൈബർ പൊലീസിന് കോടതി കർശന നിർദ്ദേശം നൽകി. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി
സിറ്റി സൈബർ പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ശ്രമം നടത്തി വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരായി സൈബർ പൊലീസ് കേസെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്