- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേട്ട വിഷ്ണു കൊലക്കേസ് നെടുമങ്ങാട്ടെ പ്രത്യേക ജില്ലാ കോടതിയിലേക്ക് മാറ്റി
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാത്തലവന്മാർ തമ്മിലുള്ള കുടിപ്പകയിൽ പുത്തൻപാലം രാജേഷിന്റെ ബന്ധുവിനെ കണ്ണമ്മൂല ഡിനി ബാബു അടങ്ങുന്ന 13 അംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ പേട്ട വിഷ്ണു കൊലക്കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി നെടുമങ്ങാട് എസ് സി / എസ് റ്റി ( പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ) സ്‌പെഷ്യൽ ജില്ലാ കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്തു. കൊല്ലപ്പെട്ട വിഷ്ണു ഹരിജൻ ആയതിനാലാണ് പട്ടികജാതി / പട്ടികവർഗ്ഗ അതിക്രമ കേസുകൾ വിചാരണ ചെയ്യാൻ രൂപീകരിച്ച നെടുമങ്ങാട് എസ് സി / എസ് റ്റി ( പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ) സ്‌പെഷ്യൽ ജില്ലാ കോടതിയിലേക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും കേസ് ലിസ്റ്റും സഹിതം കേസ് റെക്കോർഡുകൾ ട്രൻസ്ഫർ ചെയ്തയച്ചത്.എല്ലാ പ്രതികളും നെടുമങ്ങാട് സ്‌പെഷ്യൽ കോടതി മുമ്പാകെ ഹാജരാകാനും ജില്ലാ ജഡ്ജി ഉത്തരവിട്ടു.
രാജ്യത്തെ പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാരുകൾ സ്‌പെഷ്യൽ ജില്ലാ കോടതി രൂപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അടുത്തിടെ നെടുമങ്ങാട് സ്‌പെഷ്യൽ കോടതി സ്ഥാപിച്ചത്. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരൻ കണ്ണമ്മൂല സുനിൽ ബാബുവിനെ രാജേഷിന്റെ സംഘാംഗങ്ങൾ കൊലപ്പെടുത്തിയ വൈരാഗ്യത്താൽ വിഷ്ണുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടു കൊലക്കേസ് ഉൾപ്പെടെ 18 കേസിൽ പ്രതിയായ ദിലീപ് എന്ന ദിനിബാബുവടക്കം 13 പ്രതികളാണ് കേസിലെ പ്രതികൾ. ഡിനി ബാബുവിനെ കൂടാതെ പേട്ട അരുൺ എന്ന അരുൺ , ലല്ലു , പൂച്ച രാജേഷ് എന്ന രാജേഷ്, സഞ്ജു എന്ന സനൽ കുമാർ , രഞ്ജിത്തെന്നും ബോൽജിയെന്നും അറിയപ്പെടുന്ന ശ്രീനാഥ് , വിജീഷ് എന്ന വിഷ്ണു , ഷെട്ടി മനു എന്ന മനു , ആഷിർ എന്ന സുരേഷ് , ജയൻ , അമ്പലമുക്ക് അജീഷ് , എൽ റ്റി റ്റി ഇ ഉണ്ണിയെന്ന ഉണ്ണികൃഷ്ണൻ നായർ , ദിലീപ് എന്നിവരാണ് ഹാജരാകേണ്ട പ്രതികൾ.
കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിനെയും കൂട്ടാളികളെയും 2016 ഡിസംബർ 7 ന് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കൊലക്കേസ് ഉൾപ്പെടെ 18 കേസിൽ പ്രതിയായ ദിനിബാബു മാസങ്ങളായി ഒളിവിലായിരുന്നു. അംഗ രക്ഷകർക്കൊപ്പമായിരുന്നു ഡിനി ബാബു ഒളിവിൽ കഴിഞ്ഞിരുന്നത്. ഗുണ്ടകളായ പുത്തൻപാലം രാജേഷിന്റെയും ഡിനി ബാബുവിന്റെയും കുടിപ്പക 2016 കാലഘട്ടത്തിൽ പൊലീസിന് തലവേദനയായിരുന്നു. ഡിനി ബാബുവിന്റെ സഹോദരൻ കണ്ണമ്മൂല സുനിൽ ബാബുവിനെ രാജേഷിന്റെ സംഘം ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്ത് കണ്ണമ്മൂലയിൽവച്ച് വെട്ടി കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ പ്രതിയായ രാജീവിനെയും ഭാര്യയെയും ദിനി ബാബുവിന്റെ ആളുകൾ 2016 ഓഗസ്റ്റ് 5 രാത്രി 10 മണിക്ക് വീട്ടിൽ കയറി ആക്രമിച്ചു. ഇതിലും പ്രതികാരം തീരാതെ വന്നപ്പോഴാണ് രാജേഷിന്റെ ബന്ധുവായ വിഷ്ണുവിനെ 2016 സെപ്റ്റംബറിൽ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു കേസിലും ദിനിബാബുവിനെ പൊലീസ് പ്രതി ചേർത്തിരുന്നു.
മണ്ണ്, ക്വാറി കടത്തിലെ ഗുണ്ടാപ്പരിവാണ് ഇവർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഒളിവിലായിരുന്ന ഡിനി ബാബിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം വച്ചാണ് സിറ്റി ഷാഡോ പൊലീസ് ഉൾപ്പെടുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ എൽടിടി ഉണ്ണി, അമ്പലമുക്ക് അജീഷ് എന്നിവരുടെ അമ്പകടിയോടെയാണ് ഡിനിൽ ബാബു യാത്ര ചെയ്തിരുന്നത്. പേട്ട സിഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്. 2017 ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്