- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 ലക്ഷം രൂപയുടെ കേബിൾ മോഷണം; 18 കാരനടക്കമുള്ള 3 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: നേമം പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 1.5 ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ 18 കാരനടക്കമുള്ള 3 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ നവംബർ 10 ന് ഹാജരാക്കാൻ സിറ്റി കരമന പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടു.
കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തെങ്കാശി സ്വദേശി കാർത്തികേയൻ (33), കോട്ടുകാൽ നെല്ലിവിള ആർസി സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടിൽ കനകരാജ് (43), ബാലരാമപുരം തലയിൽ പുത്രാവിള പുത്തൻവീട്ടിൽ ദിനേശ് (18) എന്നീ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളാണ് ഹാജരാകേണ്ടത്.
2023 ഏപ്രിൽ 16 ഞായറാഴ്ചയാണ് പുലർച്ചയാണ് ഒന്നരലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ചത്. ഏപ്രിൽ 17 നാണ് സംഭവത്തിൽ മൂന്ന് പേരെയും കരമന പൊലീസ് പിടികൂടിയത്. മോഷ്ടിച്ച കേബിളുമായി പ്രതികളിലൊരാൾ കിള്ളിപ്പാലം ഭാഗത്ത് നിൽക്കുന്നത് സംശയകരമായ സാഹചര്യത്തിൽ പൊലീസ് കാണുകയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനെ തുടർന്നാണ് മോഷണവിവരം വെളിച്ചത്തായത്. ഏപ്രിൽ 17 നാണ് എല്ലാ പ്രതികളും അറസ്റ്റിലായത്. കരമന സിഐ സുജിത്ത്, എസ്‌ഐ സന്തു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂട
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്