- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടവന്മുഗൾ തമലം ഫ്ളാറ്റിലെ അനാശാസ്യ കേസന്വേഷണത്തിൽ വീഴ്ച; 5 പുരുഷന്മാരും 2 യുവതികളുമടക്കം 7 പ്രതികളെയും വെറുതെ വിട്ടു
തിരുവനന്തപുരം : തലസ്ഥാനത്തെ മുടവന്മുഗൾ തമലം മീത്തിങ്കൽ ലെയിൻ എംഎൽഎ റോഡിലെ അപ്പാർട്ട്‌മെന്റ് ഫ്‌ളാറ്റിൽ നടന്ന അനാശാസ്യക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. പൂജപ്പുര പൊലീസിന്റെ കേസന്വേഷണത്തിലെ വീഴ്ചയും ഇരകളായ 3 കൗമാരക്കാരികളും വിചാരണയിൽ കൂറുമാറി പ്രതിഭാഗം ചേർന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി വിധിന്യായം പുറപ്പെടുവിച്ചത്.
കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ട് കേസ് തന്നെ ദുർബലമാകുമ്പോൾ സംശയത്തിന്റെ അനുകൂല്യം ലഭിക്കാൻ പ്രതികൾക്കർഹതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എൽസാ കാതറിൻ ജോർജാണ് പ്രോസിക്യൂഷൻ വീഴ്ച വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി കുറ്റം ചുമത്തപ്പെട്ട 5 പുരുഷന്മാരും 2 യുവതികളുമടക്കം 7 പ്രതികളെയും വെറുതെ വിട്ടത്.
2013 ജനുവരി 14 ന് കേസിനാസ്പദമായ സംഭവം നടന്നുവെന്നാണ് കേസ്. അപ്പാർട്ട്‌മെന്റിലെ രണ്ട് റ്റി.സി നമ്പരുകൾ ഉൾപ്പെട്ട ജി ബി , ജി എ എന്നീ രണ്ട് ഫ്‌ളാറ്റുകൾ വേശ്യാലയം (brothel house) നടത്തി വേശ്യാവൃത്തിയിലൂടെ (Prostitution) അമിതാദായം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മാത്യു (55) , ഉമ (45) , ഉഷ (39) എന്നിവർ വാടകക്കെടുത്തു. 1 മുതൽ 4 വരെ സാക്ഷികളായ നാലു യുവതികളെ ഈ ആവശ്യത്തിനായി പ്രേരിപ്പിച്ച് ഫ്‌ളാറ്റിൽ താമസിപ്പിക്കുകയും ഈ ആവശ്യത്തിനായി ഫ്‌ളാറ്റിൽ വരുന്ന അനവധി ഇടപാടുകാർക്ക് സൗകര്യം ചെയ്തു കൊടുത്ത് 4 മുതൽ 7 പ്രതികളും ഇടപാടുകാരുമായ ഹരിശങ്കർ (24) , അജിത് കുമാർ (25) , മഹേഷ് (22), അബു ഷാഹുമാൻ (40) എന്നിവർ 3 മുറികളിലായി 3 ഇരകളുമായി ലൈംഗിക ബന്ധം പുലർത്തുന്നത് മ്യൂസിയം സി ഐ യും പൊലീസ് പാർട്ടിയും കണ്ട് അറസ്റ്റ് ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്