- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര ജയിലിൽ നിരന്തര പീഡനമെന്ന് തടവുകാരൻ; വിളിച്ചുവരുത്തിയപ്പോൾ പരാതിയില്ലെന്നും; ഹർജി തള്ളി കോടതി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ നിരന്തര പീഡനമെന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ തടവുകാരൻ സമർപ്പിച്ച പരാതി കോടതി തള്ളി. തുടക്കത്തിൽ പരാതിയിൽ ഉറച്ചു നിന്ന തടവുകാരൻ പരാതിയിൽ മൊഴിയെടുക്കാൻ കോടതി വിളിച്ചു വരുത്തിയപ്പോൾ തടവുകാരൻ മുരുകൻ തനിക്ക് പരാതിയില്ലെന്ന് എഴുതി നൽകിയതിനാലാണ് കോടതി ഹർജി തള്ളിയത്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിയിൽ റിമാന്റ് കാലാവധി നീട്ടവേയാണ് പ്രതി തന്നെ ജയിൽ ഉദ്യോഗസ്ഥർ നിരന്തരം പീഡിപ്പിക്കുകയാണെന്ന് പരാതി സമർപ്പിച്ചത്. പരാതി ക്രിമിനൽ എം പി ( ക്രിമിനൽ മിസലേനിയസ് പെറ്റിഷൻ) ആയി നമ്പരിട്ട് ഫയലിൽ സ്വീകരിച്ച എസിജെഎം എൽസാ കാതറിൻ ജോർജ് സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാലാണ് മൊഴിയെടുക്കാൻ മുരുകനെ കോടതിയിൽ വിളിച്ചു വരുത്തിയത്. പ്രോസിക്യൂഷന് താൽപര്യമില്ലാത്ത തടവുകാരന്റെ പരാതി കോടതി തള്ളുളുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്