തിരുവനന്തപുരം : ജനൽ കമ്പി വളച്ച് വീടിനുള്ളിൽ കയറി സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യുന്ന സ്ഥിരം മോഷ്ടാക്കളായ സുനിൽ ഗുപ്തയ്ക്കും ബാഹുലേയനും ജാമ്യമില്ല. വിധി പ്രസ്താവം വരെ പ്രതികളെ കൽതുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസാ കാതറിൻ ജോർജും നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാറുമാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. പ്രതികൾ മോഷണ കൃത്യം ചെയ്യുന്ന സമയത്തെ സിസിറ്റിവി ഫൂട്ടേജ് പകർത്തി കോപ്പി ഹാജരാക്കാൻ ഫോറൻസിക് ലാബ് ഡയറക്ടറോടും കോടതി ഉത്തരവിട്ടു.

2021 ൽ പട്ടം സെന്റ് മേരീസ് ലെയിനിൽ മോഹനന്റെ വീട്ടിൽ 2021 ജനുവരി 10 ന് രാത്രി ജനൽ കമ്പി വളച്ച് അകത്ത് കടന്ന് ആറര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരങ്ങളും 12,000 രൂപയും കവർച്ച ചെയ്ത കേസിലാണ് സി സി റ്റി വി ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കേണ്ടത്. സ്ഥിരം മോഷ്ടാക്കളായ മെഡിക്കൽ കോളജ് ഈന്തിവിള ലെയിൻ പുതുവൽ പുത്തൻ വീട്ടിൽ ബാഹുലേയൻ (54), വിളവൂർക്കൽ മലയം മേപ്പറക്കുഴി വടക്കതിൽ വീട്ടിൽ സുനിൽ ഗുപ്ത (40) , കൂവളശേരി അരുവിക്കര സാജു നിവാസിൽ സാബു (43) എന്നിവരാണ് ഈ കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ.

സ്ഥിരം മോഷ്ടാക്കളായ സുനിൽ ഗുപ്തക്കും ബാഹുലേയനുമെതിരെ പേരൂർക്കട മോഷണ കേസിൽ തിരുവനന്തപുരം നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ വിചാരണ വിചാരണ പുരോഗമിക്കുകയാണ്. പ്രതികളായ ബാഹുലേയൻ (54), സുനിൽ ഗുപ്ത (40) എന്നിവരെയാണ് ഈ കേസിൽ വിചാരണ ചെയ്യുന്നത്. 2021 ൽ നടന്ന മെഡിക്കൽ കോളേജ് കവർച്ചാ കേസിൽ സുനിൽ ഗുപ്തയും കൂട്ടാളി നസീറും ഒന്നും രണ്ടും പ്രതികളാണ്. ഈ കേസിൽ ജാമ്യമെടുത്ത് മുങ്ങിയ രണ്ടാം പ്രതി നസീറിനെ അറസ്റ്റ് ചെയ്യാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസയക്കാനും എസിജെഎം കോടതി ഉത്തരവിട്ടു.

2021 ഫെബ്രുവരി 1 നാണ് പ്രതികൾ അറസ്റ്റിലായത്. പട്ടം മരപ്പാലത്ത് പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ പൊളിച്ച് 35 പവനും 35,000 രൂപയും
പട്ടം സെന്റ് മേരീസ് ലെയിനിൽ മോഹനന്റെ വീട്ടിൽ 2021 ജനുവരി 10 ന് രാത്രി ജനൽ കമ്പി വളച്ച് അകത്ത് കടന്ന് ആറര പവൻ തൂക്കം വരുന്ന സ്വർണ്ണാഭരങ്ങളും 12,000 രൂപയും കവർച്ച നടത്തിയ കേസിലാണ് ഇവർ മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്.

ചോദ്യം ചെയ്യലിൽ നഗരത്തിൽ അടുത്തിടെ നടന്ന ഒട്ടേറെ മോഷണങ്ങൾക്കു പിന്നിലും ഇവരാണെന്ന് തെളിഞ്ഞു. വഞ്ചിയൂർ ഇലഞ്ഞിപ്പുറത്തെ വീട്ടിൽ ജനൽക്കമ്പി വളച്ച് 15ഗ്രാം സ്വർണവും 20,000 രൂപയും നേമം വള്ളംകോടിലെ വീട്ടിൽ നിന്നും 7 പവനും 40,000 രൂപയും കുന്നുകുഴിയിലെ വീട്ടിലെ അടുക്കളയിലെ ജനൽകമ്പി വളച്ച് 8000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചതടക്കമുള്ള കേസുകളാണ് തെളിഞ്ഞത്.

കൂട്ടുപ്രതിയായ കൂവളശേരി അരുവിക്കര സാജു നിവാസിൽ സാബു (43) അടക്കമുള്ള മൂന്നംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. സ്ഥിരം മോഷ്ടാവായ ബാഹുലേയൻ 43 മോഷണ കേസുകളിൽ പ്രതിയാണ്. സുനിൽ ഗുപ്തയ്ക്കു മെഡിക്കൽകോളജ്, പേരൂർക്കട, ബാലരാമപുരം കഴക്കൂട്ടം തുടങ്ങിയ സ്റ്റേഷനുകളിലും സാബുവിനു മെഡിക്കൽകോളജ്, കന്റോൺമെന്റ്, കാട്ടാക്കട തുടങ്ങിയ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. മെഡിക്കൽ കോളജ് എസ് എച്ച്ഒ ഹരിലാൽ, എസ്‌ഐ മാരായ പ്രശാന്ത്, ജ്യോതിഷ്, യശോധരൻ, അരുൺകുമാർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.