തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാന്റ് പൊന്നറ പാർക്കിന് സമീപത്തെ കാർ പാർക്കിങ് ആൻഡ് മൾട്ടി ലെവൽ വാണിജ്യ സമുച്ചയ കെട്ടിട കോമ്പൗണ്ടിൽ നിന്നും ജാക്കി ഇന്നർ മോഷ്ടിച്ച കേസിൽ പ്രതിക്ക് 8 മാസം തടവ് ശിക്ഷ വിധിച്ചു. പ്രതിയായ കന്യാകുമാരി ജില്ലയിൻ കിളിയൂർ താലൂക്കിൽ കുളപ്പുറം വില്ലേജിൽ തയ്യാലുംമൂട് സ്വദേശി ചെല്ലൻ മകൻ രാജു ( 65) വിനെയാണ് കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് പ്രതിയെ ശിക്ഷിച്ചത്. 2022 ഡിസംബർ 15 ന് വൈകിട്ട് 6.30 മണിക്ക് മോഷണം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രതി കെട്ടിട ഷട്ടറിങ് ജോലിക്കുപയോഗിക്കുന്ന മൂവായിരം രൂപ വില പിടിപ്പുള്ള 2 ജാക്കി ഇന്നർ മോഷ്ടിച്ചുവെന്നാണ് കേസ്. വിചാരണക്കൊടുവിൽ പ്രതിയെ ചോദ്യം ചെയ്ത് മൊഴിയെടുക്കാൻ തുടങ്ങവേ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാൽ മോഷണകൃത്യം ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.