- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവിനെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ മുൻ ഭർത്താവിനെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. യുവതിയുടെ മുൻ ഭർത്താവ് ആറ്റിങ്ങൽ മംഗലപുരം സ്വദേശി വിനീഷിനെ ഡിസംബർ 14 ന് ഹാജരാക്കാൻ ആറ്റിങ്ങൽ ഡിവൈഎസ്പി യോട് ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു.
2020 ഏപ്രിൽ 18 ന് പുലർച്ചെ 3 മണിക്കാണ് സംഭവം നടന്നത്. ഈ സമയത്ത് ഉറക്കത്തിലായിരുന്ന മംഗലപുരം സ്വദേശിനിയായ യുവതിയുടെ മുറിയിലെ അടച്ചിട്ട ജനൽ തകർത്താണ് പ്രതി ആസിഡ് ഒഴിച്ചത്. ശരീരത്തിൽ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ ആസിഡ് ആക്രമണം നടത്തിയ പ്രതിയും മുൻ ഭർത്താവുമായ വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ വിനീഷിനെ നേരത്തേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ലാണ് പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്