ഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പെരുകാവ് വേലൻവിളാകം പണയിൽ വീട്ടിൽ വിനീഷ് (25) എന്ന രണ്ടാം പ്രതിക്കാണ് ജാമ്യം നിരസിച്ചത്.

ആരോപണം ഗൗരവമേറിയതാണെന്നും കുറ്റകൃത്യം കാഠിന്യമേറിയതാണെന്നും നിരീക്ഷിച്ചാണ് എ സിജെഎം എൽസാ കാതറിൻ ജോർജ് പ്രതിക്ക് ജാമ്യം നിരസിച്ചത്. മറ്റു കേസുകളിൽ പ്രതിയായ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് രണ്ടാം പ്രതി. അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതിക്ക് ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യതയുണ്ട്.

കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന രീതിയിൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് നിയമം കയ്യിലെടുത്ത് പ്രതികാരം ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായാൽ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും. ഒളിവിൽ പോയ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ വിചാരണ ചെയ്യാൻ പ്രതികളെ ലഭിക്കാത്ത സാഹചര്യം സംജാതമാകുമെന്നും വിലയിരുത്തിയാണ് ജാമ്യഹർജി തള്ളിയത്.

ഒക്ടോബർ 25 രാത്രി 11.30 നാണ് സംഭവം നടന്നത്. പരാതിക്കാരന്റെ അനന്തരവൻ സുരേഷിനോടുള്ള മുൻ വിരോധത്താൽ അമ്മാവനെ കൊലപ്പെടുത്തണമെന്ന പൊതു ഉദ്ദേശ്യത്തോടെ പ്രതികൾ സുരേഷിന്റെ ശാസ്തമംഗലം വില്ലേജിലെ പാങ്ങോട് വിദ്യാധിരാജ നഗറിലുള്ള വിട്ടിൽ കുറ്റകരമായി അതിക്രമിച്ചു കടന്ന് സുരേഷിന്റെ അമ്മാവനെ ഇടിക്കുകയും അടിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത് മരണം സംഭവിപ്പിക്കാവുന്ന മാരക പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.