- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവിന് 8 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 8 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. ചെറുന്നിയൂർ മുടിയത്തോട് പേരേറ്റിൽ അമ്പാടി വീട്ടിൽ തമ്പി എന്ന രാമഭദ്രനെ (55) യാണ് ശിക്ഷിച്ചത്. ക്രൂരകൃത്യം ചെയ്ത പ്രതി നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ ജഡ്ജി എംപി. ഷിബു വ്യക്തമാക്കി.
2014 ഡിസംബർ 9 നാണ് സംഭവം നടന്നത്. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ ഭാര്യ അത് അന്വേഷിക്കുന്നതിനായി പൊലീസിനെ കൂട്ടി ഭർത്താവിന്റെ വീട്ടിലെത്തി. ഇതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ ചവിട്ടി വീഴ്‌ത്തി കോടാലി കൊണ്ട് വെട്ടി. കഴുത്തിനുള്ള വെട്ട് ഭാര്യ ഒഴിഞ്ഞു മാറിയതിൽ വെട്ട് തോളിൽ കൊണ്ട് ഭാര്യയ്ക്ക് മാരക പരിക്കേറ്റ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വർക്കല ഇൻസ്‌പെക്ടർ ബി. വിനോദ് ചാർജ് ചെയ്ത കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്