- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോണ്ട ആക്റ്റീവ മോഷ്ടാവിന് ജാമ്യമില്ല; പ്രതി 18 കാരനായ മുഹമ്മദ് റയീസ്
തിരുവനന്തപുരം: ഹോണ്ട ആക്റ്റീവ സ്‌കൂട്ടർ മോഷണ കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പ്രതിയായ 18 കാരൻ പുന്നക്കാമുഗൾ കെ എസ് ഇ ബി ക്ക് സമീപം നെടുമ്പുറത്ത് വീട്ടിൽ റഹിം മകൻ മുഹമ്മദ് റയീസിനാണ് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്.
4 വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ട് ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് എ സി ജെ എം എൽസാ കാതറിൻ ജോർജ് പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. 2023 ഒക്ടോബർ 6 ന് രാത്രി 9 മണിക്കും പിറ്റേന്ന് 7 ന് വെളുപ്പിന് 2 മണിക്കും ഇടയിൽ പുന്നക്കാമുഗൾ ജയനഗർ ജെ ആർ എ 539 (റ്റി സി 18/73) നമ്പർ വീട്ടിന് മുൻവശം പാർക്ക് ചെയ്തിരുന്ന പരാതിക്കാരന്റെ കെ എൽ 01 ബി ഡബ്‌ളിയു 1778 നമ്പർ ഹോണ്ടാ ആക്റ്റീവ സ്‌കൂട്ടർ മോഷണം ചെയ്തു കൊണ്ടു പോയെന്നാണ് കേസ്. മറ്റു മോഷണ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ ഒക്ടോബർ 17 ന് പൂജപ്പുര പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്