- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; പ്രതിക്ക് 10 വർഷം കഠിന തടവും 70000 രൂപ പിഴയും
തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയ കേസിൽ 10 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടക്കാവൂർ വക്കം കയൽ വാരം വീട്ടിൽ മഞ്ഞക്കിളി എന്ന നിസാറിനെ (52) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി. ഷിബു ആണ് പ്രതിയെ ശിക്ഷിച്ചത്.
2018 ജനുവരി 5 നാണ് സംഭവം നടന്നത്. വക്കം കയൽവാരം സ്വദേശി നിസാം തന്റെ ജേഷ്ഠന്റെ വീട്ടിൽ എത്തിയ സമയം അയൽവാസിയായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പുകമ്പി കൊണ്ട് നിസാമിനെയും ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയെയും സഹോദരിയെയും ബാപ്പയെയും ആക്രമിച്ചുവെന്നാണ് കേസ്. നിസാം മറ്റെന്തോ കാര്യത്തിന് വീട്ടിൽ ചെന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം അഴിച്ചു വിട്ടത്. കടക്കാവൂർ സി ഐ ചാർജ് ചെയ്ത കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story