- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസ് പ്രതിയുടെ പൂജപ്പുര ജയിൽ ചാട്ടം; കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ചാടിയ കേസിൽ പ്രതിയായ ജാഹിർ ഹുസൈനെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ചാല ജുവല്ലറി ഉടമയുടെ കവർച്ചാ കൊലപാതകക്കേസിൽ ജീവപര്യന്ത തടവു ശിക്ഷാ പ്രതിയായി ജയിലിൽ കഴിയുന്ന തമിഴ്‌നാട് തൂത്തുക്കുടി കായൽ പട്ടണം സ്വദേശി ജാഹിർ ഹുസൈനാണ് ജയിൽ ചാട്ടക്കേസിലെ ഏക പ്രതി.
ഇയാളെ ഡിസംബർ 15 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് എ സി ജെ എം എൽസ കാതറിൻ ജോർജ് ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 225 ബി (നിയമാനുസൃതം തടഞ്ഞുവെച്ചിട്ടുള്ള കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ) എന്ന കുറ്റം ചുമത്തി വിചാരണ ചെയ്യാനാണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story