തിരുവനന്തപുരം: ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനായാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

ഡിസംബർ 4 ന് 14 ദിവസത്തേക്ക് പൂജപ്പുര ജില്ലാ ജയിലിലേക്ക് പ്രതിയെ റിമാന്റ് ചെയ്തിരുന്നു. ഗോവ പനജിയിൽ നിന്നാണ് ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.