- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിത ഗർഭം മറയ്ക്കാൻ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; കുഞ്ഞിന്റെ അമ്മയ്ക്കും മാതാവിനും കഠിന തടവും പിഴയും
തിരുവനന്തപുരം: അവിഹിത ഗർഭം മറയ്ക്കാൻ (ചോരക്കുഞ്ഞിനെ) നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മാതാവിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
നെടുമങ്ങാട് ആനാട് വാഴമല സെറ്റിൽമെന്റ് കോളനി നിവാസികളായ സുമ (37) , സുമയുടെ മാതാവ് കുമാരി (61) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ 7 വർഷം കഠിന തടവനുഭവിക്കാനും 30,000 രൂപ പിഴയൊടുക്കാനും ജഡ്ജി പ്രസുന്മോഹൻ ഉത്തരവിട്ടു.
2013 ജൂലൈ 22 ന് രാത്രി 8 മണിക്കാണ് സംഭവം നടന്നത്. അവിഹിത ഗർഭം മറക്കാൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുറംലോകം അറിയാതിരിക്കാൻ വീട്ടു വളപ്പിനുള്ളിൽ കുഴിച്ചിട്ട് മറവു ചെയ്തുവെന്നാണ് കേസ്. നെടുമങ്ങാട് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി കെ.എൽ. ഹരീഷ് കുമാർ ഹാജരായി.
Next Story