- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊഴിയൂർ കണ്ണൻ കൊലക്കേസ് : പ്രവാസിയുടെ ഭാര്യക്കും കാമുകനും ജീവപര്യന്തം കഠിന തടവും 11 ലക്ഷം പിഴയും; കൊലയിൽ കലാശിച്ചത് അവിഹിത ബന്ധം കണ്ടതിനെ ചൊല്ലിയുള്ള തർക്കം
തിരുവനന്തപുരം: കിടപ്പുമുറിയിൽ രണ്ടാം കാമുകനുമൊത്തുള്ള അവിഹിതബന്ധം കണ്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രവാസി യുവാവിനെ രണ്ടാം കാമുകനുമൊത്തുകൊലപ്പെടുത്തിയ കേസിൽ (പൊഴിയൂർ കണ്ണൻ കൊലക്കേസ്) രണ്ടാം കാമുകനും ഗൾഫുകാരന്റെ ഭാര്യക്കും മരണം വരെ ജീവപര്യന്തം കഠിന തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെ
ഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി.
ഒന്നും രണ്ടും പ്രതികളായ കാരോട് വില്ലേജിൽ അയിര വെളിയങ്കോട്ടുകോണം ചെങ്കവിള സ്വദേശി പ്രവീൺ ( 37) , അയിര മണപ്പഴിഞ്ഞി സ്വദേശിനി പ്രവാസിയുടെ ഭാര്യ ഇന്ദിര (57) എന്നിവരെയാണ് മരണം വരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പൊഴിയൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ പ്രോസിക്യൂട്ടർ കെ. എൽ. ഹരീഷ്‌കുമാറാണ് ഹാജരരായത്.
പ്രോസിക്യൂഷൻ കേസ് ഇങ്ങനെ: 'രണ്ടാം പ്രതി ഇന്ദിര തന്റെ വീട്ടു കോമ്പൗണ്ടിനുള്ളിൽ മറ്റൊരു വീട് കൊല്ലപ്പെട്ട കണ്ണനും മാതാവിനും 2014 മെയ് വരെ 9 വർഷക്കാലം വാടകക്ക് നൽകി. ഇക്കാലയളവിൽ കണ്ണനുമായും തുടർന്ന് ഒന്നാം പ്രതിയായ പ്രവീണുമായും ഇന്ദിര അവിഹിത ബന്ധം പുലർത്തി വന്നു. ഇതിനിടെ ഗൾഫിലുള്ള ഇന്ദിരയുടെ ഭർത്താവിന്റെ പരിചയത്തിൽ കണ്ണനെയും വിദേശത്തുകൊണ്ടു പോയി ജോലി തരപ്പെടുത്തി നൽകി. കണ്ണൻ ഇന്ദിരക്ക് തന്റെ സമ്പാദ്യ പണം അയച്ചു കൊടുത്തു. പിന്നീട് കണ്ണന്റെ പിതാവ് ആശുപത്രി ചികിത്സയിൽ കഴിയുന്നതറിഞ്ഞ് നാട്ടിലെത്തി.
2 - 5 -2014 വൈകിട്ട് 4 മണിക്ക് പ്രവീൺ ഫോണിലൂടെ ഇന്ദിരയുമായി സംസാരിച്ച് ഇന്ദിരയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും കിടപ്പുമുറിയിൽ അവിഹിത ലൈംഗിക ബന്ധം തുടർന്നു. വൈകിട്ട് 6.10 മണിയോടെ കണ്ണൻ മദ്യപിച്ചെത്തി ആകസ്മികമായി ഇന്ദിരയുടെ വീട്ടിനുള്ളിൽ പ്രവേശിച്ചു. ബെഡ്‌റൂമിനുള്ളിൽ ഇരുവരെയും കോംപ്രമൈസിങ് പൊസിഷനിൽ കണ്ടെത്തിയ കണ്ണനോട് പ്രവീൺ വഴക്കിട്ടു. തൽസമയം അവനെ വിടല്ലേ എന്ന് ഇന്ദിര ആക്രോശിച്ചു.
പ്രവീണും ഇന്ദിരയും ചേർന്ന് കണ്ണനെ ആക്രമിക്കുകയും പ്രവീൺ മുഖം പിടിച്ച് ജനലിന് സമീപത്തേക്ക് തള്ളി. തുടർന്ന് ജനൽ ഗ്രില്ലിന് ചേർത്ത് അമർത്തി. ഉടൻ ഇന്ദിര എടുത്തു കൊടുത്ത ചുരിദാർ ഷാൾ ഉപയോഗിച്ച് പ്രവീൺ കണ്ണന്റെ കഴുത്തിൽ ചുറ്റി ഗ്രില്ലിൽ ചേർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. തുടർന്ന് രാത്രി 10 മണി വരെ കൊലപാതകം ആത്മഹത്യയാക്കാൻ ജഡം കെട്ടി തൂക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. 10.30 മണിയോടെ അയൽ വാസികളെ വിളിച്ചു കൂട്ടി കണ്ണൻ ബോധം കെട്ടു കിടക്കുന്നതായി അറിയിച്ചു. ത
ുടർന്ന് സ്ഥലവാസികൾ ചേർന്ന് പാറശ്ശാല ആശുപത്രിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ കഴുത്തിൽ ഷാൾ മുറുക്കിയ പാട് കണ്ടെത്തി നടത്തിയ വിശദ പരിശോധനയിലാണ് കൊലപാതക ചുരുളഴിച്ചത്. ഡോക്ടർ പാറശ്ശാല പൊലീസിന് നൽകിയ ഇന്റിമേഷനിലാണ് പ്രതികൾ വലയിലായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്