- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വീസിനു നൽകിയ 3 ലക്ഷത്തിന്റെ കംപ്യൂട്ടറുമായി മുങ്ങിയ കേസ്; പ്രതി പൂജപ്പുര നെക്‌സ് ജെൻ സിസ്റ്റംസ് ഉടമ പ്രസീദിന് ജാമ്യമില്ല
തിരുവനന്തപുരം: സർവ്വീസിനു നൽകിയ 3 ലക്ഷത്തിന്റെ കംപ്യൂട്ടറുമായി മുങ്ങിയ വിശ്വാസ ലംഘന കേസിൽ പ്രതി പൂജപ്പുര നെക്‌സ് ജെൻ സിസ്റ്റംസ് ഉടമ പ്രസീദിന് (28) കോടതി ജാമ്യം നിരസിച്ചു. ജനുവരി 18 മുതൽ ജയിലിൽ കഴിയുന്ന തിരുമല വില്ലേജ് വലിയ വിള സ്വദേശിയും പെരുകാവ് കിരൺ ഭവനിൽ താമസക്കാരനുമായ പ്രസീദിന്റെ ജാമ്യ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസാ കാതറിൻ ജോർജിന്റെതാണുത്തരവ്.
അതേ സമയം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കംപ്യൂട്ടർ തട്ടിയെടുക്കൽ കേസിൽ പ്രസീദിനെ തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്യാൻ കരുവാരക്കുണ്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതി അനുമതി നൽകി.
വിവിധ സ്റ്റേഷനുകളിൽ സമാന വിശ്വാസ ലംഘന കേസുകളുള്ളതിനാൽപ്രതിക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തിൽ പ്രതിയുടെ സജീവ പങ്കാളിത്തം കേസ് റെക്കോർഡുകളിൽ വെളിവാകുന്നുണ്ട്. പ്രതിക്ക് ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷൻ ഒഴിവാക്കാൻ ഒളിവിൽ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നീതിയുടെ താൽപര്യത്തിന് വേണ്ടി ജാമ്യ ഹർജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.
വഞ്ചനാപരമായി ദുർവിനിയോഗം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരനിൽ നിന്നും 3,03,980 രൂപയുടെ കംപ്യൂട്ടർ പ്രതി അസംബ്ലിങ്ങിനും സർവീസിംഗിനുമായി തന്റെ ഷോപ്പിൽ സ്വീകരിച്ച ശേഷം തിരിച്ചു നൽകാതെ ദുരുപയോഗം ചെയ്യുകയും കട അടച്ചു പൂട്ടി ഒളിവിൽ പോകുകയും ചെയ്തുവെന്നാണ് കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്