തിരുവനന്തപുരം: തലസ്ഥാന നഗരം നടുങ്ങിയ തമ്പാനൂർ ഓവർ ബ്രിഡ്ജ് സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കൊലപാതകക്കേസിൽ പ്രതി കൊടും കുറ്റവാളി ലഹരിക്കടിമ അജീഷിന് പ്രൊഡക്ഷൻ വാറണ്ട്. നെടുമങ്ങാട് കല്ലിയോട് ആനായിക്കോണത്ത് ഹരിഷ് ഭവനിൽ അജീഷ് എന്ന സുബാഷ് (36) എന്ന പ്രതിയെ കുറ്റം ചുമത്തലിന് ജൂൺ 14 ന് ഹാജരാക്കാൻ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ കോടതി ജില്ലാ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

അനവധി ക്രൈം കേസുകളിൽ ഉൾപ്പെട്ട് റൗഡി ലിസ്റ്റിലുള്ള അജീഷിന് ജാമ്യവുമില്ല. കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാനും വിചാരണ കോടതി ഉത്തരവിട്ടു. അജീഷ് 2022 ഫെബ്രുവരി 26 മുതൽ റിമാന്റിൽ കഴിയുകയാണ്.