- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്കോ മാനേജറായിരുന്ന ചന്ദ്രമതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജറും, ടോട്ടൽ ഫോർ യൂ തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയെ തലസ്ഥാന വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും 29 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. വി. രാജ കുമാരയാണ് പ്രതിയെ ശിക്ഷിച്ചത്.
2005-2008 കാലഘട്ടത്തിലാണ് സിഡ്കോ സെയിൽസ് എംമ്പോറിയം മാനേജറായി ചന്ദ്രമതി ജോലി നോക്കിയിരുന്നത്. ഉദ്ദേശം 25 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിത്. വരുമാനത്തിന്റെ 119 % അധിക സ്വത്ത് പ്രതി സമ്പാദിച്ചു എന്നാണ് വിജിലൻസ് കേസ്.
ചന്ദ്രമതിയുടെ പേരിൽ ഉണ്ടായിരുന്ന സ്‌കോഡ കാർ സഹോദരീ പുത്രൻ വ്യാജ ഒപ്പിട്ട് ബാങ്ക് ഇടപാട് നടത്തിയതാണെന്ന ചന്ദ്രമതിയുടെ വാദം കോടതി അംഗീകരിച്ചില്ല. മുട്ടത്തറയിലുള്ള സേഫ് ഇൻവെസ്റ്റ് മെന്റ് സൊല്യൂഷൻസ് എന്നത് ചന്ദ്രമതിയുടെ ബിനാമി സ്ഥാപനമാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.