- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസ്; പ്രതികള്‍ക്ക് ജാമ്യമില്ല; മുഖ്യ പ്രതി നടത്തിപ്പുകാരന് സജി ഒളിവില്‍
മഹാരാഷ്ട്ര ,കര്‍ണ്ണാടക സ്വദേശിനികളെ പാര്‍പ്പിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം
തിരുവനന്തപുരം: മഹാരാഷ്ട്ര, കര്‍ണ്ണാടക സ്വദേശിനികളെ പാര്‍പ്പിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് ആണ് ജയിലില്‍ കഴിയുന്ന 3 പ്രതികളുടെ ജാമ്യഹര്‍ജികള്‍ തള്ളിയത്.
പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തില്‍ ഉള്‍പ്പെട്ട ഒന്നാം പ്രതി സജിയെ ഇനിയും അറസ്റ്റ് ചെയ്യേണ്ടതായുണ്ട്. അന്വേഷണം തുടരുകയാണ്. കൃത്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. 2 മുതല്‍ 4 വരെ പ്രതികളായ കണ്ണമ്മൂല കലാകൗമുദി റോഡില്‍ പ്രേംകുമാര്‍ എന്ന ദിലീപ് (46) , പാങ്ങപ്പാറ കാവുവിളയില്‍ വിനോദ് (51) , ചാലക്കുടി പൂത്തം കുടിയില്‍ രാമചന്ദ്രന്‍ (60) എന്നിവരാണ് ജയിലില്‍ കഴിയുന്നത്. അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത്
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്