- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരവ് ഉണ്ടെന്നറിഞ്ഞിട്ടും അനധികൃത ഫ്‌ളക്‌സും ബോര്‍ഡും സ്ഥാപിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ അരാജകത്വം: വിമര്‍ശനവുമായി ഹൈക്കോടതി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ അരാജകത്വം
കൊച്ചി: അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും സ്ഥാപിക്കുന്ന വിഷയത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കുന്നത് അമ്പരപ്പിക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കൂറ്റന്‍ ഫ്‌ളക്‌സും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ച വിഷയത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം.
ഇത്തരമൊരു ഉത്തരവ് ഉണ്ടെന്നറിഞ്ഞിട്ടും അനധികൃതമായി ഫ്‌ളക്‌സും ബോര്‍ഡും സ്ഥാപിക്കാന്‍ തുനിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ പ്രസിഡന്റ് അഡീ. സെക്രട്ടറി പദവി വഹിക്കുന്നയാളാണ്. ഇത് അമ്പരപ്പിക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ അവിടെ അരാജകത്വമായിരിക്കും ഉണ്ടാവുക. അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കുന്നംകുളം നഗരസഭ അധ്യക്ഷയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സൂചനയും കോടതി നല്‍കി. രാജിവയ്ക്കണോ കോടതിയലക്ഷ്യം നേരിടണോ എന്ന് അധ്യക്ഷയ്ക്ക് തീരുമാനിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. കോടതിയലക്ഷ്യത്തിനു പുറമെ കള്ളം പറഞ്ഞു എന്നും തെളിഞ്ഞിരിക്കുകയാണ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന്‍ ഹാജരാകണമെന്നും ബാക്കി നടപടികളിലേക്ക് അപ്പോള്‍ കടക്കുമെന്നും കോടതി വ്യക്തമാക്കി.