കൊച്ചി: ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യന്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ജോത്സ്യന്‍ പ്രഭാദാണ് അറസ്റ്റിലായത്. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണിലാണ് സംഭവം നടന്നത്.സമൂഹമാദ്ധ്യത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടത്.

കുടുംബപ്രശ്‌നം പരിഹരിക്കാനെന്ന പേരിലായിരുന്നു പൂജ. തൃശൂരിലെ കേന്ദ്രത്തില്‍ മേയില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ലെന്ന് പറഞ്ഞാണ് യുവതിയെ കൊച്ചിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്.പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.