- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിനെയല്ല, രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്
ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാൽ. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരള നിയമസഭയിലെ ഒരു എംഎൽഎയാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടൽ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നത്. ആ കുടുംബത്തെ അധിക്ഷേപിക്കാൻ ലൈസൻസ് നൽകുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. തന്നെ എന്തും പറഞ്ഞോട്ടെ. അതുപോലെയല്ല രാജീവ് ഗാന്ധിയെ പറയുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അൻവറിന്റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അൽപസമയത്തിനകം പരാതി നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം പി വി അൻവറിന്റെ അധിക്ഷേപ പ്രസംഗത്തിൽ മലപ്പുറം ഡിസിസി പരാതി നൽകും. ഡിഎൻഎ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അൻവറിന്റെ പരാമർശം. ഗാന്ധി എന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ ഗാന്ധി എന്നും പി വി അൻവർ പറഞ്ഞിരുന്നു.