- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണയെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല; അധിക്ഷേപിക്കാനുള്ള ശ്രമം സമൂഹം തിരിച്ചറിയും; ഇടതു നേതാക്കൾക്ക് എതിരെയുള്ള വ്യക്തി അധിക്ഷേപം ആദ്യ സംഭവമല്ല: കെ.കെ ശൈലജ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പിന്തുണച്ച് കെ.കെ ശൈലജ. വീണയെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ലന്ന് അവർ വ്യക്തമാക്കി. ഇടതുനേതാക്കൾക്കെതിരായുള്ള വ്യകതി അധിക്ഷേപം ആദ്യ സംഭവമല്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യാൻ പുറപ്പെടുന്നത് സമൂഹം മനസ്സിലാക്കും. അങ്ങിനെ ആ?ഗ്രഹിക്കുന്നവർക്ക് അതിന്റെ വിപരീതഫലമാണ് ഉണ്ടാവുകയെന്നും അവർ പറഞ്ഞു.
'ഇത് പുതിയതായിട്ട് തുടങ്ങിയ കാര്യമല്ല. എത്രയോ കാലമായിട്ട് ഇടതുപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ ആക്രമണം നടത്തുകയാണ്. അതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. ഇപ്പോൾ ഒരു ആരോപണം ഉന്നയിക്കുക, പിന്നീട് അതിനെ വിട്ട് മറ്റൊരു ആരോപണം ഉന്നയിക്കുക' കെ.കെ ശൈലജ പറഞ്ഞു.
Next Story




