- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരപ്രചാരകനായി തരൂരും മുരളീധരനുമില്ല; കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ 15 ലോക്സഭാംഗങ്ങളിൽ 12 പേരും താരപ്രചാരകരുടെ പട്ടികയിൽ; ഹൈക്കമാണ്ടിനെ അതൃപ്തി അറിയിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: താര പ്രചാരക പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തിയറിയിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെപിസിസി പ്രചാരണ കമ്മിറ്റി ചെയർമാനായിട്ടും അവഗണിച്ചു. ജൂനിയർ നേതാക്കളെ താര പ്രചാരക പട്ടികയിൽ ഉൾപ്പെടുത്തി. മുരളീധരൻ ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മുരളീധരൻ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് 37 താരപ്രചാരകരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കെ മുരളീധരനെ കൂടാതെ ശശി തരൂരും പട്ടികയിലില്ല. കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ 15 ലോക്സഭാംഗങ്ങളിൽ 12 പേരും താരപ്രചാരകരുടെ പട്ടികയിലുണ്ട്.
Next Story




