കോഴിക്കോട്:നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് കെ.മുരളീധരൻ എംപി.പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ കൂടെ പ്രവർത്തിക്കാനാണ് ആഗ്രഹം.അദ്ദേഹത്തിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനായത് വലിയ അനുഭവമായെന്നും മുരളീധരൻ പറഞ്ഞു.കോൺഗ്രസിൽ നേതാക്കൾ തമ്മിൽ തട്ടലും മുട്ടലും സ്വാഭാവികമാണെന്നും ഡി.സി.സി ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനചടങ്ങിൽ സംസാരിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു.

തർക്കങ്ങളുണ്ടെങ്കിലും പാർട്ടി ചട്ടക്കൂടിൽ നിന്ന് ആരും പുറത്തുപോവില്ല.കെപിസിസി അധ്യക്ഷൻ ചട്ടക്കൂട് വരച്ചാൽ അതിനുള്ളിൽ നിൽക്കാൻ എല്ലാവരും തയാറാണെന്നും മുരളീധരൻ വ്യക്തമാക്കി.മൂന്നാഴ്ചയോളമായി കോൺഗ്രസ് രാഷ്ട്രീയമാണ് എല്ലാവരും സംസാരിക്കുന്നത്. തെരഞ്ഞെടുപ്പാണ് വരുന്നത്.ഇനി മറ്റ് കാര്യങ്ങളൊക്കെ വിട്ട് മോദിക്കും പിണറായിക്കുമെതിരായ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.